Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiചിരഞ്ജീവിയും, രാം...

ചിരഞ്ജീവിയും, രാം ചരണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി: തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും മകൻ രാം ചരണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി . തിങ്കളാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും കൂടിക്കാഴ്ചയിൽ സന്നിഹിതനായി. കൂടിക്കാഴ്ചക്ക് ശേഷം രാം ചരൺ ഇൻസ്റ്റഗ്രാമിലൂടെ വിവരങ്ങൾ പങ്കുവെച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രാം ചരൺ കുറിച്ചു. ‘ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയെ എന്റെ പിതാവ് ശ്രീ ചിരഞ്ജീവിക്കൊപ്പം ഇന്ന് കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്’ റാം ചരൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിരഞ്ജീവിയും റാം ചരണും അമിത് ഷായെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും താരം പുറത്തുവിട്ടു.

പൂച്ചെണ്ടും മഹാവിഷ്ണു വിഗ്രഹവും പരമ്പരാഗത ഷാളും നൽകിയാണ് ഇരുവരും അമിത് ഷായെ ആദരിച്ചത്. എഐയുടെയും ഡീപ്ഫേക്ക് സാങ്കേതിക വിദ്യകളുടെയും വർധിച്ചുവരുന്ന ദുരുപയോഗത്തെക്കുറിച്ചും അവ കലാകാരന്മാരിലും ഞങ്ങളുടെ വ്യവസായത്തിലും ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകളോടുള്ള അദ്ദേഹത്തിന്റെ ധാരണയും പോസിറ്റീവ് പ്രതികരണവും എന്നെ പ്രോത്സാഹിപ്പിക്കുന്നു’ എന്നും രാം ചരൺ കുറിച്ചു.

വിഷയം സർക്കാർ അടിയന്തരമായി പരിശോധിക്കുമെന്നും ശക്തമായ സുരക്ഷാ നടപടികളും  സ്വീകരിക്കാൻ പ്രവർത്തിക്കുമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായി രാം ചരൺ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടക്കേസിലെ പരാതിക്കാരിയോട് കുശലം ചോദിച്ച്  മെസേജ് അയച്ച പോലീസുകാരനെതിരേ നടപടി

തിരുവല്ല : തിരുവല്ലയിൽ വാഹനാപകടക്കേസിലെ പരാതിക്കാരിയോട് കുശലം ചോദിച്ച് വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും മെസേജ് അയച്ച പോലീസുകാരനെതിരേ കേസെടുത്തു. അടൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഓ സുനിലിനെതിരേയാണ് തിരുവല്ല പോലീസ് കേസെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ...

നെറ്റ് മീറ്റർ ക്ഷാമം :  സൗരോർജ മേഖലയ്ക്ക് തിരിച്ചടി ; കാത്തിരിക്കുന്നത് 57,318 അപേക്ഷകർ

പത്തനംതിട്ട : നെറ്റ് മീറ്ററുകളുടെ ലഭ്യതക്കുറവ് സംസ്ഥാനത്തെ സൗരോർജ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഏകദേശം ഒരു ലക്ഷം സൗരോർജ പ്ലാന്റുകൾ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചിട്ടും പൂർണമായി പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നില്ല. നെറ്റ്...
- Advertisment -

Most Popular

- Advertisement -