Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeSpiritualപൊയ്കയിൽ ദിവ്യമാതാവിൻ്റെ...

പൊയ്കയിൽ ദിവ്യമാതാവിൻ്റെ 41 -മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം നാളെ മുതൽ

തിരുവല്ല:പ്രത്യക്ഷ രക്ഷാ ദൈവ സഭ  സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ധർമ്മപത്നിയും മുൻ സഭാ പ്രസിഡൻ്റുമായിരുന്ന ദിവ്യമാതാവിൻ്റെ (വി. ജാനമ്മ) 41-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം  29 മുതൽ ജനുവരി 5 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള  ശാഖകളിലും നടക്കും. ദേഹവിയോഗ ഉപവാസ ദിനാചരണത്തിൻ്റെ  ഭാഗമായി ജനുവരി 4 ന് കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം  യുവജനസംഘത്തിൻ്റെ  നേതൃത്വത്തിൽ ആരംഭിക്കുന്ന പൊയ്ക തീർത്ഥാടന പദയാത്ര സഭാ  പ്രസിഡൻ്റ് വൈ.സദാശിവൻ ഉത്ഘാടനം ചെയ്യും.

വൈകിട്ട് സഭാ ആസ്ഥാനമായ ഇരവിപേരൂരിൽ എത്തിച്ചേരുന്ന പദയാത്രികരെ വിശുദ്ധ മണ്ഡപത്തിൽ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പദയാത്ര സമാപന പ്രാർത്ഥന നടക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ നടക്കുന്ന ധ്യാനയോഗത്തിൽ സഭാപ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, ഗുരുകുലശ്രേഷ്ഠൻ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ, ശാഖ ഉപദേഷ്ടാ പ്രതിനിധികൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

ദിവ്യമാതാ തിരുശരീര വേർപാട് സമയമായ രാത്രി 11.55 ന് തങ്കവിലാസം  ബംഗ്ലാവിലെ ദിവ്യമാതാ സന്നിധിയിൽ സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന നടക്കും. ജനുവരി 5 ന് രാവിലെ വിശുദ്ധ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥനയും ആത്മീയ യോഗവും ഉണ്ടായിരിക്കും.

ഉപവാസ ധ്യാന ദിനങ്ങളിൽ സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് , ഖജാൻജി ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ സഭയുടെ വിവിധ ശാഖകൾ സന്ദർശിച്ച് യോഗങ്ങൾ നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിൽരംഗത്ത് പുതിയ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട് 4 തൊഴിൽ കോഡുകൾ വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി : തൊഴിൽരംഗത്ത് പുതിയ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട് 4 തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു .രാജ്യത്തെ 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചാണ് 4 തൊഴിൽ കോഡുകൾ കൊണ്ടുവന്നത്.അസംഘടിത...

തദ്ദേശ തെരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് ആറു മണിക്കാണ് കലാശക്കൊട്ട്. അനൗണ്‍സ്‌മെന്റുകളും ജാഥകളും പ്രകടനങ്ങളും ഇന്നു വൈകീട്ടോടെ അവസാനിക്കും. തുടര്‍ന്നുള്ള ഒരു...
- Advertisment -

Most Popular

- Advertisement -