Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകടക്കുള്ളിൽ കയറി...

കടക്കുള്ളിൽ കയറി അടച്ച് ഉടമയുടെ അത്മഹത്യ ഭീഷണി 

തിരുവല്ല:  ആഞ്ഞിലിത്താനത്ത് കടക്കുള്ളിൽ കയറി കട അടച്ച് ഉടമയുടെ  അത്മഹത്യ ഭീഷണി. ആഞ്ഞിലിത്താനം ചിറയിൽകുളം  മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ്  (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് കട അടച്ച് അത്മഹത്യാ  ഭീഷണി മുഴക്കിയത്. തിങ്കൾ രാവിലെ 6.45 ന്  ആയിരുന്നു സംഭവം.

കഴിഞ്ഞ 26 വർഷമായി ഈ കടമുറിയിൽ സ്റ്റേഷനറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ കച്ചവടം നടത്തി വരികയായിരുന്നു ഉത്തമൻ. കെട്ടിട ഉടമ കടമുറിയുടെ വാടക കൂട്ടുന്ന കാര്യം നിരന്തരമായി ഉത്തമനോട് പറഞ്ഞിരുന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്.

സംഭവം അറിയിച്ചതിനെ തുടർന്ന് കീഴ്വായ്പൂർ പോലീസ് സി.ഐ വിപിൻ ഗോപിനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസും, തിരുവല്ല ഫയർ സ്റ്റേഷൻ ആഫീസർ ശംഭു നമ്പൂതിരിയുടെ നേത്യത്വത്തിലുളള സംഘവും എത്തി മൂന്നു മണിക്കറിലധികം നീണ്ട അനുനയശ്രമത്തിനൊടുവിൽ  9.30 ഓടെ  കട തുറന്ന് ഉത്തമൻ പുറത്തിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ.ഡി.ആർ.എഫ് സ്‌കൂൾ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ട: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ ഡി ആർ എഫ്) സ്കൂൾ സുരക്ഷ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജവഹർ നവോദയ വിദ്യാലയത്തിൽ അടിയന്തര ദുരന്തനിവാരണ-രക്ഷാപ്രവർത്തന പരിശീലനം സംഘടിപ്പിച്ചു. ​അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം (എമർജൻസി...

പിഎസ്‍സി കോഴ : പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി. പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ...
- Advertisment -

Most Popular

- Advertisement -