Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകം കാതോലിക്കേറ്റ്...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകൾക്ക് ഒരുക്കമായി. ഏപ്രിൽ 12 ലാസറിന്റെ ശനി രാവിലെ 7 ന് വിശുദ്ധ കുർബാന, 5.30ന് സന്ധ്യാനമസ്ക്കാരം.

ഏപ്രിൽ 13 ഓശാന ഞായർ ദിനത്തിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന, 8 മണിക്ക് പ്രദക്ഷിണം, ഓശാന ശുശ്രൂഷ. വൈകീട്ട് 5.30ന് സന്ധ്യാനമസ്ക്കാരം. 6.30ന് ധ്യാനം, 7മണിക്ക് സൂത്താറ നമസ്ക്കാരം.

തിങ്കൾ,ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 5മണിക്ക് രാത്രി നമസ്ക്കാരം, 8.30ന് പ്രഭാത നമസ്ക്കാരം, മൂന്നാംമണി നമസ്ക്കാരം. 12മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരം, ഒൻ‍പതാം മണി നമസ്ക്കാരം. 5.30ന് സന്ധ്യാനമസ്ക്കാരം, 6.30ന് ധ്യാനം, 7മണിക്ക് സൂത്താറ.

ഏപ്രിൽ 12 പെസഹാദിനത്തിൽ പുലർച്ചെ 2.30ന് രാത്രി നമസ്ക്കാരം, 3.30ന് പ്രഭാത നമസ്ക്കാരം, 4.30ന് വിശുദ്ധ കുർബാന, 12മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരം, 5.30ന് സന്ധ്യാ നമസ്ക്കാരം.

ദു:ഖവെള്ളി ദിനത്തിൽ രാവിലെ 5മണിക്ക് രാത്രി നമസ്ക്കാരം, 8.30ന് പ്രഭാതം- മൂന്നാം മണി നമസ്ക്കാരം, പ്രദക്ഷിണം. 11മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരം- ഒൻപതാം മണി നമസ്ക്കാരം, ധ്യാന പ്രസംഗം, 1മണിക്ക് സ്ലീബാ വന്ദനവിന്റെ ക്രമം, പ്രദക്ഷിണം. 3 മണിക്ക് കബറടക്ക ശുശ്രൂഷ തുടർന്ന് നേർച്ചക്കഞ്ഞി. 5.30ന് സന്ധ്യാനമസ്ക്കാരം.

ഏപ്രിൽ 19ന് അറിയിപ്പിന്റെ ശനി ആചരിക്കും. രാവിലെ 5ന് രാത്രി- പ്രഭാത നമസ്ക്കാരം, 10.30ന് മൂന്നാംമണി, മദ്ധ്യാഹ്നം,ഒൻപതാം മണി നമസ്ക്കാരങ്ങൾ. 11ന് വിശുദ്ധ കുർബാന, ധൂപ പ്രാർത്ഥന. 5.30ന് സന്ധ്യാ നമസ്ക്കാരം.

ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2.30ന് ആരംഭിക്കും. 3 മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനം. 3.15ന് പ്രഭാത നമസക്കാരം, 4മണിക്ക് ഉയിർപ്പിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന. 6.30ന് ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ച വിളമ്പ്. കാതോലിക്കേറ്റ് അരമനയിലെ ഹാശാ ശുശ്രൂഷകൾക്ക് മാനേജർ റവ.ഫാ. യാക്കോബ് തോമസ് റമ്പാൻ നേതൃത്വം നൽകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാചക വാതക ക്ഷാമം : പ്രതിഷേധിച്ച് കോൺഗ്രസ്

തിരുവല്ല : സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാജ്യത്തുടനീളം അതിരൂക്ഷമായിരിക്കുന്ന പാചകവാതക ക്ഷാമത്തിൽ നിഷ്ക്രിയരായിരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. തിരുവല്ല ടൗൺ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ഗ്യാസ് ഏജൻസിക്ക് മുന്നിൽ പ്രതിഷേധ സമരവും, യോഗവും സംഘടിപ്പിച്ചു....

നായർ സർവീസ് സൊസൈറ്റി  ലഹരിക്കെതിരെ പോരാടണം:  ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ  പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദേശം നൽകി. ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുൻപത്തെ...
- Advertisment -

Most Popular

- Advertisement -