Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalമമതയുടെ രാജി...

മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധറാലി ഇന്ന് : കനത്ത സുരക്ഷ

കൊൽക്കത്ത : മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് കൊൽക്കത്ത നഗരത്തിൽ വിദ്യാർഥിസംഘടനനകളുടെ പ്രതിഷേധ റാലി ഇന്ന് നടക്കും. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷയ്ക്കായി 6,000 പൊലീസുകാരെയാണ് സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്നത്.

ഹൗറയില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ ബെംഗാള്‍ സെക്രട്ടേറിയറ്റായ നബന്നയിലേക്കാണ് പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചിരിക്കുന്നത്.വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ് വിദ്യാർഥി സംഘടനയുടെ സെക്രട്ടേറിയറ്റ് മാർച്ച് .മുഖ്യമന്ത്രി മമതാ ബാനർജി രാജി വയ്ക്കണമെന്നും വിദ്യാർഥി സംഘടന ആവശ്യപ്പെടുന്നുണ്ട്.  മാർച്ച് നടത്തുന്നതിന് പോലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ മാർച്ച് സമാധാനപരമായിരിക്കുമെന്നാണ് വിദ്യാർഥി സംഘടന നേതാക്കൾ അറിയിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ  42 വിളക്ക് ഉത്സവം നാളെ

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്ക്  സമാപനം കുറിച്ച് 42വിളക്ക് ഉത്സവം നാളെ (27) നടക്കും.രാവിലെ 5 ന് പള്ളി ഉണർത്തൽ, 8ന് ഭാഗവത പാരായണം, വൈകിട്ട് 6.30 ന്...

ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി ഭവനങ്ങളിൽ ദീപങ്ങള്‍  തെളിയിക്കണം : സ്വാമി ചിദാനന്ദപുരി

കോഴഞ്ചേരി : ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് ഭക്തസമൂഹത്തോടു സ്വാമി ചിദാനന്ദപുരി ഓർമ്മിപ്പിച്ചു. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന ഹിന്ദുമഹാ...
- Advertisment -

Most Popular

- Advertisement -