Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationഫസ്റ്റ്ബെല്‍ ഡിജിറ്റൽ...

ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ ആരംഭിക്കും

ആലപ്പുഴ : മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്താന്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തില്‍ അമ്പലപ്പുഴ ഗവ. മോ‍ഡൽ എച്ച് എസ് എസിൽ സംഘടിപ്പിച്ച ജില്ലയിലെ ഹൈസ്കൂള്‍ പ്രഥമാധ്യാപകർക്കുള്ള ശില്പശാലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ മാസം തന്നെ സംസ്ഥാനതലത്തിൽ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകി അക്കാദമിക് മോണിറ്ററിംഗിനും കുട്ടികളുടെ മെൻ്ററിംഗിനുമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം രക്ഷിതാക്കൾക്കുൾപ്പെടെ കാണുന്ന വിധം പൂർണമായും പ്രവർത്തനക്ഷമമാവുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം : തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനം

തിരുവനന്തപുരം : കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനമേറ്റു.സ്‌കൂളിലെ പ്ലസ് വണ്‍ - പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് ആക്രമം ഉണ്ടായത്.തടയാന്‍ ശ്രമിച്ച...

സംഘര്‍ഷ സാധ്യത: മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

തിരുവനന്തപുരം: ഇസ്രായേല്‍ ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കാന്‍ ആരംഭിച്ചതോടെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുള്ള കേരളീയര്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ...
- Advertisment -

Most Popular

- Advertisement -