കൊല്ലം : പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ 11 വയസുകാരന്‍ ജീവനൊടുക്കി.നെടുമ്പൻകാവില്‍ സൊസൈറ്റി മുക്ക് അനിൽ കുമാർ-രേഷ്മ ദമ്പതികളുടെ മകനായ ദേവദര്‍ശ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





