Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളിയിൽ മസ്തകത്തില്‍...

അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് തുടർചികിത്സയ്ക്ക് കൊണ്ടുപോയി

അതിരപ്പള്ളി : മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ അതിരപ്പള്ളി പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ട കൊമ്പനെ മയക്കുവെടിവച്ച് വീഴ്ത്തി .ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് വെടി വച്ചത് .നിലത്തുവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ചു .ശേഷം തുടർ ചികിത്സക്കായി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് ആനയെ കൊണ്ടുപോയി .അനിമൽ ആംബുലൻസിൽ തടിയും കയറും ഉപയോഗിച്ച് തയാറാക്കിയ കൂട്ടിലേക്ക് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ കയറ്റിയത്.

ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടുതുടങ്ങിയത്. 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ മുറിവ് പുഴുവരിച്ച നിലയില്‍ കണ്ടതോടെ ചികിത്സ തുടരാൻ തീരുമാനിക്കുകയായിരുന്നു .കോടനാട് എത്തിച്ച് ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനം മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിമിഷ പ്രിയയുടെ മോചനം : അവസാനവട്ട ചർച്ചകൾ ഇന്നും തുടരും ; സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും

പാലക്കാട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങൾ തുടരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായുള്ള ചർച്ചകൾ...

വിഷുക്കണി ദർശനം : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് തുടങ്ങി

തൃശൂർ: വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി. ഇന്ന് വൈകിട്ടോടെ വലിയ തോതിൽ ഭക്തരുടെ ഒഴുക്കാണ് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിൽ പകുതിയിലിധികവും ബൂക്കിങ് പൂർത്തിയായിട്ടുണ്ട്. നാളെ പുലർച്ചെ 2.55 മുതൽ...
- Advertisment -

Most Popular

- Advertisement -