Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ രണ്ട്...

തിരുവല്ലയിൽ രണ്ട് ദിവസമായി നടന്നു വന്നിരുന്ന കിസാന്‍ മേള സമാപിച്ചു

തിരുവല്ല: അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക പെരുമയ്ക്ക് മാറ്റുകൂട്ടിയ രണ്ടു നാള്‍ നീണ്ടു നിന്ന കാര്‍ഷിക മേളയ്ക്ക് സമാപനമായി. തിരുവല്ല പുളിക്കീഴ് റിയോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.

ജില്ലയിലെ കാര്‍ഷിക പുനര്‍ജീവനത്തിനും ഗ്രാമീണ സാമ്പത്തിക വികസനത്തിനും മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ കൃഷി മേഖലയില്‍ പ്രത്യേക പാക്കേജായി നടപ്പാക്കുമെന്ന് ദീനാമ്മ റോയി അറിയിച്ചു. കൃഷി, കൃഷി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരും സ്ഥാപനങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങളും കാര്‍ഷിക വിളകളും പ്രദര്‍ശനത്തിനെത്തിച്ചു.

കാര്‍ഷിക സെമിനാര്‍, കര്‍ഷകരും ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം പരിപാടി, സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരി, ഉപന്യാസ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷനായി. തിരുവല്ല സബ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ മുഖ്യപ്രഭാഷണവും ഉപന്യാസം, പ്രശ്‌നോത്തരി മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ : ആ​ഭ്യ​ന്ത​ര​മ​ന്ത്രി 15-ന് പെ​രു​മ്പാ​വൂ​രി​ലെത്തും

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെന്നിത്ത​ല പെ​രു​മ്പാ​വൂ​രി​ല്‍ നേ​രി​ട്ടെ​ത്തും. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ൺ 15നാ​ണ് മ​ന്ത്രി പെരുമ്പാവൂരിലെത്തുന്നത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള...

കിണർ പണിക്കിടെ സൂര്യാഘാതം ; കണ്ണൂരിൽ യുവാവ് മരിച്ചു

കണ്ണൂർ : കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ യുവാവ് മരിച്ചു.പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത് .ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം...
- Advertisment -

Most Popular

- Advertisement -