Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കവർന്ന സംഭവം : ജീവനക്കാരുടെ നുണ പരിശോധന നടത്താൻ കോടതി ഉത്തരവ്

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവന്‍ സ്വർണം കാണാതായ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു.ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ്.

ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ വാതിൽ സ്വർണം പൂശാൻ പുറത്തെടുത്തതിൽ 13 പവലധികം സ്വർണമാണ് കാണാതായത്.പിന്നീട് അന്വേഷണം ഊർജ്ജിതമായതോടെ ക്ഷേത്ര പരിസരത്ത് മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. നുണപരിശോധനയ്ക്ക് വിധേയരാക്കാൻ പോകുന്ന ഉദ്യോഗസ്ഥരിൽ നിന്ന് സമ്മതം ലഭിച്ചശേഷം മാത്രമേ പരിശോധന നടത്തുകയുള്ളൂ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് :  മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം. മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ...

മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 14 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ.ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മരിച്ച...
- Advertisment -

Most Popular

- Advertisement -