കാസർകോട്: സമൂഹമാധ്യമ മോട്ടിവേഷൻ വ്ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മധൂറിലെ ജുമാ മസ്ജിദിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വാഹന പരിശോധനയ്ക്കിടെ ഇയാളുടെ പക്കൽ നിന്ന് 3.61 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുറച്ചുനാളായി ഹൈദർ മധൂർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.





