Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണു : രണ്ടു പേർക്ക് പരിക്കേറ്റു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്‍റെ ബാത്ത് റൂം ഭാഗമാണ്  പൊളിഞ്ഞു വീണത്. പരിക്കേറ്റ രണ്ടു പേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണതെന്നും ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലന്നും സ്ഥലത്തെത്തിയ മന്ത്രി വി എൻ വാസവൻ പറഞ്ഞു. വളരെ കാലമായി അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണത്. ഇവിടെ നിന്നും പുതിയ സ്ഥലത്തേക്ക് ഉടൻ മാറി പോകാൻ ഇരിക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡന ആരോപണം : ഡിവൈ.എസ്.പി. പരാതി നൽകി

മലപ്പുറം: ലൈoഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്ക ആവശ്യപെട്ട് താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് വ്യാജ ആരോപണം...

കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ‘കിക്ക് ഡ്രഗ്’

പത്തനംതിട്ട : കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ 'കിക്ക് ഡ്രഗ്' ന്റെ ഭാഗമായി ഏപ്രില്‍ 30 വരെ കായിക മത്സരങ്ങള്‍ , ഫ്‌ളാഷ്‌മോബ്, തെരുവ് നാടകം എന്നിവ ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലാ...
- Advertisment -

Most Popular

- Advertisement -