Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി കേസിൽ...

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണം : ഡിജിപിക്ക് ഇ.ഡിയുടെ കത്ത്

തിരുവനന്തപുരം : സിഎംആര്‍എല്‍ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ വീണ ടി,മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഡിജിപിക്ക് ഇ.ഡി കത്ത് നൽകി .

മകൾ വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ . കൈക്കൂലി ഇടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ശുപാർശ ചെയ്ത്, കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഇ.ഡി ഡിജിപിക്കു നല്‍കിയത് .

കത്ത് ലഭിച്ചുവെന്ന് ഡിജിപി അറിയിച്ചു.നിയമോപദേശവും കൂടിയാലോചനകൾക്കും ശേഷമായിരിക്കും ഡി.ജി.പിയുടെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാവുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി യിൽ വിപ്ലവകരമായ മാറ്റം: മന്ത്രി ഗണേഷ് കുമാർ

അടൂർ: വിപ്ലവകരമായ മാറ്റമാണ് കെ എസ് ആർ ടി സി യിൽ നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ.  അടൂർ കെഎസ്ആർടിസി  ഡിപ്പോയിൽ അന്തർ സംസ്ഥാനം അടക്കമുള്ള പുതിയ ദീർഘദൂര...

ക്രിമിനൽ കേസുകളിലെ പ്രതി ആത്മഹത്യ ചെയ്തു:  സുഹൃത്തുക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടി:  6 പേർ അറസ്റ്റിൽ

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതി ആത്മഹത്യ  ചെയ്തതിനെതുടർന്ന് ഇയാളുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ റോഡിൽ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകൾക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളമറിഞ്ഞെത്തിയ പോലീസിനുനേരെ നേരെ...
- Advertisment -

Most Popular

- Advertisement -