Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവെമ്പള്ളിയിൽ ബൈക്കും...

വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം: എംസി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വയലാ സ്വദേശി മരിച്ചു. വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം.

ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു ജോസ്മിൻ. ഇയാൾ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജോസ്മിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഏറ്റുമാനൂർ ഭാഗത്തുനിന്നും കുറവിലങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു ട്രാവലർ. അപകടത്തിൽ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റ് തീപിടുത്തം : മുരളീധരൻ നായരുടെ കുടുംബത്തിന് ധനസഹായം കൈമാറി

പത്തനംതിട്ട: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വള്ളിക്കോട് വാഴമുട്ടം സ്വദേശി മുരളീധരൻ നായരുടെ കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : മികച്ച സൗകര്യങ്ങൾ ഒരുക്കും – മന്ത്രി കെ മുരളീധരൻ

ശബരിമല: മണ്ഡല - മകരവിളക്ക്  മഹോത്സവത്തിന്റെ ഭാഗമായി  പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തുന്ന  തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. പന്തളം ക്ഷേത്രം ഇടത്താവളത്തിൽ ദേവസ്വം...
- Advertisment -

Most Popular

- Advertisement -