Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsNationalസല്‍മാന്‍ ഖാന്റെ...

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യചെയ്തു

മുംബൈ:നടൻ സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ ആത്മഹത്യചെയ്തു.ഏപ്രില്‍ 26 ന് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്.നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരില്‍ ഒരാളാണ് ഇയാൾ.

ബുധനാഴ്ച രാവിലെ പതിനൊന്നോടെ ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിലാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് .ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സൽമാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിനു നേരേ ഏപ്രില്‍ 14 ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു വെടിവെപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ :ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് .തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച്...

ചങ്ങനാശ്ശേരി പെരുമ്പുഴകടവ് പാലം സഞ്ചാരയോഗ്യമാകുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയെയും പായിപ്പാട് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരുമ്പുഴക്കടവ് പാലം സഞ്ചാരയോഗ്യമാകുന്നു. പാലത്തിൻറെ അപ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. പായിപ്പാട് പഞ്ചായത്തിലെ പൂവം...
- Advertisment -

Most Popular

- Advertisement -