Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramജി സുധാകരന്‍...

ജി സുധാകരന്‍ പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു

മലപ്പുറം: അമ്പലപ്പുഴ തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് നന്ദി രേഖപ്പെടുത്താനായി ജി സുധാകരന്‍ പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു. തങ്ങള്‍ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അമ്പലപ്പുഴയിലെ 195 ബൂത്തുകളില്‍ 72 ബൂത്തുകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും, അവിടെ 60 മുതല്‍ 95 ശതമാനം വരെ വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതിനുകാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് പലതവണ വന്നെങ്കിലും ആദ്യമായിട്ടാണ് പാണക്കാട് വരുന്നത്. സഹായിച്ചവരെ ഓര്‍മിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് വന്നത്. അമ്പലപ്പുഴ മാത്രമല്ല, കേരളത്തിലാകെ മുസ്ലിം ജനവിഭാഗം നൂറുശതമാനം മതനിരപേക്ഷത പുലര്‍ത്തുന്നവരാണെന്ന് ജി സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ മത്സരിച്ചത് ഒരു മുസ്ലിം നാമധാരി ആയിരുന്നിട്ടും തനിക്ക് 28,000-ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കാന്‍ ആ വിഭാഗം തയ്യാറായെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും മുസ്ലിം ലീഗും നല്‍കിയ പിന്തുണ തനിക്ക് വലിയൊരു രക്ഷാകവചമായി മാറി. കേരളത്തില്‍ ഏറ്റവും ചെലവ് കുറച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആള്‍ താന്‍ ആയിരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി

മല്ലപ്പള്ളി: പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി. മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്ത താണിക്കൽ കുടുംബ...

വേമ്പനാട്ടുകായലിൽ  ഇനി പറക്കാം: കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം നാളെ നാടിന് സമർപ്പിക്കും

ആലപ്പുഴ : കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി  വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നാടിന് നാളെ  (10)സമർപ്പിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -