Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ...

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വധഭീഷണി :  ആറ്റിങ്ങല്‍ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെയും കുടുംബത്തെയും വധിക്കുമെന്ന് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ആറ്റിങ്ങല്‍, വാളക്കാട് സ്വദേശി ചരുവിള വീട്ടില്‍ സോണി തോമസാണ് (38) അറസ്റ്റിലായത്.

കന്റോണ്‍മെന്റ്് പൊലീസും സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്നലെ വൈകുന്നേരം 06.50-ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലിസ് കമാന്‍ഡിംഗ് സെന്ററിലെ ഒഫീഷ്യല്‍ ഫോണ്‍ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് പ്രതിയുടെ കോള്‍ എത്തിയത്.

പലതവണ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഇയാള്‍ ആവര്‍ത്തിക്കുകയായിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ഇഷ്ടമല്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം.  പ്രതിയെ കോടതിയില്‍ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച്...

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

പത്തനംതിട്ട : ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനത്തിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍  സര്‍വീസില്‍...
- Advertisment -

Most Popular

- Advertisement -