Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപതിമൂന്നുകാരി ഗർഭിണിയായി:...

പതിമൂന്നുകാരി ഗർഭിണിയായി: പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവി(43)നെ പെരുമ്പെട്ടി പോലീസ് പിടികൂടി.

കുട്ടിക്ക് ആർത്തവ സംബന്ധമായ ബുദ്ധിമുട്ട് കാരണം ഇന്ന് അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അവിടെ പരിശോധനക്കു ശേഷം, ലാബ് ടെസ്റ്റിനു വിധേയയാക്കിയപ്പോഴാണ് കുട്ടി 7 ആഴ്ച ഗർഭിണി ആണെന്ന വിവരമറിഞ്ഞത്. റാന്നി സ്റ്റേഷനിൽ അറിയിച്ചതിനെതുടർന്ന് വിവരം അവിടെനിന്നും പെരുമ്പെട്ടി സ്റ്റേഷനിലേക്ക് കൈമാറി.

തുടർന്ന്കുട്ടിയുടെ വിശദമായ മൊഴി പെരുമ്പെട്ടി പോലീസ് രേഖപ്പെടുത്തി. 2025 മാർച്ച്  ഒന്നിനും , 8 നുമിടയിലുള്ള ഏതോ ദിവസമാണ് കുട്ടിയെ പിതാവ് ലൈംഗികമായി  പീഡിപ്പിച്ചതെന്ന് മൊഴിയിൽനിന്നും വ്യക്തമായി. വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമി മോൾ, കുട്ടിയുടെ മാതാവിന്റെ  മൊഴി രേഖപ്പെടുത്തി. സംഭവത്തിനു പെരുമ്പെട്ടി പോലീസ്  പ്രതിക്കെതിരെ ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിയെ വീട്ടിൽ നിന്നും ഒന്നിന് രാത്രി എട്ടിന്  കസ്റ്റഡിയിലെടുത്തു.  വിശദമായി ചോദ്യം ചെയ്തപ്പോൾ  കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട്...

തെലുങ്കാനയിലെ മരുന്നുനിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ 42 ആയി

ഹൈദരാബാദ് : തെലുങ്കാനയിലെ മരുന്നു നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി.30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 9.30നാണ് സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടർ പൊട്ടിത്തെറിച്ചത് .പൊട്ടിത്തെറിയിൽ...
- Advertisment -

Most Popular

- Advertisement -