Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശിക്കാര വള്ളങ്ങളുടേയും...

ശിക്കാര വള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്ര നിരോധിച്ച ഉത്തരവ് പിൻവലിച്ചു

ആലപ്പുഴ : ജില്ലയിലെ ജലാശങ്ങളിലും തോടുകളിലും കായലുകളിലും സര്‍വ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സര്‍വ്വീസ് നിരോധിച്ചുകൊണ്ടുള്ള മേയ് 25 ലെ ഉത്തരവ് പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ മഴ കുറഞ്ഞതിനാലും കാലാവസ്ഥ വകുപ്പിന്റെ അടുത്ത ആഞ്ചു ദിവസത്തെ മഴ പ്രവചനത്തില്‍ ജില്ലയില്‍ പച്ച ജാഗ്രത (നേരിയ തോതിലുള്ള മഴ) പ്രവചിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് ഉത്തരവ് പിന്‍വലിച്ചത്. 

ആലപ്പുഴ ബീച്ചില്‍ നടന്നുവരുന്ന അഡ്വഞ്ചര്‍ ടൂറിസത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് ഈ ഉത്തരവ് ബാധകമല്ല.  മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടും ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും സര്‍വ്വീസ് തുടരാമെന്ന് കളക്ടർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദനിർമ്മാണം : ദേവസ്വം എ.ഒയ്ക്കും മേൽശാന്തിക്കും  നോട്ടീസ് നൽകും

കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അനധികൃത പ്രസാദ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വം എ.ഒയ്ക്കും മേൽശാന്തിക്കും  നോട്ടീസ് നൽകും. ദേവസ്വം അസി. കമ്മീഷണറാണ് നോട്ടീസ് നൽകുന്നത്. കീഴ്ശാന്തി ചുമതല വഹിക്കുന്നയാൾക്കും നോട്ടീസ് നൽകും....

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുത്: രജിസ്റ്ററിംഗ് അതോറിറ്റി

ആലപ്പുഴ: ​ഏപ്രിൽ 19-ന് ശേഷം മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുതെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ ആൻഡ്  രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു. കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20-ലെ ഇടക്കാല ഉത്തരവ്...
- Advertisment -

Most Popular

- Advertisement -