Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKasargodപെരിയ ഇരട്ടക്കൊല...

പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്

കാസർഗോഡ് : പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്.പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത‌്‌ലാലിനെയും(23) കൃപേഷിനെയും(19) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതിയാണ് ഇന്നു വിധി പറയുക.സി.പി.എം. നേതാക്കൾ ഉൾപ്പെടെ 24 പേർ പ്രതിപ്പട്ടികയിലുണ്ട്.

2019 ഫെബ്രുവരി 17ന് ആണ് കൊലപാതകം നടന്നത്.ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. വിധി വരുന്ന പശ്ചാത്തലത്തിൽ പെരിയയിലും കല്യോട്ടും പോലീസ് കാവൽ ശക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പ്രാഥമിക റിപ്പോർട്ട് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആകമിച്ച സംഭവം കേന്ദ്ര ആഭ്യന്തരവകുപ്പ് ഏറെ ഗൗരവത്തോടെ കാണുന്നു. വനിതാ ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും സിപിഎം മുതിർന്ന...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം : ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ന്യൂയോർക് : ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം.ഇന്ത്യക്കാർ ഉൾപ്പെടെ 54 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാ​ഹനമാണ് അപകടത്തിൽപെട്ടത്. 30 പേർക്ക് പരുക്കേറ്റു.ചിലരുടെ പരുക്ക് ഗുരുതരമാണ്. ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന...
- Advertisment -

Most Popular

- Advertisement -