Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്...

ശബരിമല മകരവിളക്ക് : തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ മദ്യനിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജനുവരി 12 മുതല്‍ 22 വരെ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ –

പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.

കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.

കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ.

ആറന്മുള, മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.

കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.

ചെറുകോല്‍, അയിരൂര്‍, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 13 ന് രാവിലെ ഏഴുവരെ.

റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.

വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.

റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.

റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലു മുതല്‍ 22 ന് രാവിലെ ആറു വരെ എന്നിങ്ങനെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിൽ: മൂന്ന് വർഷം മുൻപ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപടിയില്ല

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണാവസ്ഥയിൽ. ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ശ്രീകോവിൽ മേൽകൂര ഇടതുവശം  ചരിഞ്ഞ നിലയിലാണ്. മഴ പെയ്യുമ്പോൾ...

സംസ്ഥാനത്ത് നവംബർ മൂന്നാംതീയതി മുതൽ അനിശ്ചിതകാല സ്വകാര്യബസ് സമരം

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ.മിനിമം ചാർജ് 15 രൂപയാക്കുക , വിദ്യാർഥികളുടെ കൺസർഷൻ ടിക്കറ്റ് നിരക്ക് ഉയർത്തുക,സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ്സുകളിൽ കൂടി...
- Advertisment -

Most Popular

- Advertisement -