Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് പ്ലാസ്റ്റിക്...

സന്നിധാനത്ത് പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നു

ശബരിമല : സന്നിധാനത്ത് പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതായി വിവിധ വകുപ്പുകളുടെ  ഉന്നതതല അവലോകനയോഗം. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പമ്പയിലും കടകളിൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നുണ്ട്.

എന്നാൽ ശരണപാതയിലും വഴിയോരങ്ങളിലും ഭക്തർ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ,കവറുകൾ എന്നിവയുടെ അളവ് വർധിച്ചു വരികയാണ്. അവ നീക്കം ചെയ്യുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എ ഡി എം  ദിലീപ് കെ.കൈനിക്കര നിർദ്ദേശിച്ചു .

നടപ്പന്തലിനു ചുറ്റിലും ഭക്തർക്ക്‌ വിശ്രമിയ്ക്കാൻ കഴിയുന്ന തുറസായ സ്ഥലങ്ങളിൽ തണലൊരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം .മഴ പെയ്താൽ ലോവർ തിരുമുറ്റത്ത് തുറസായ സ്ഥലത്തും ഇപ്പോൾ ഭക്തർക്ക് നിൽക്കേണ്ടി വരുന്നുണ്ട് .അതൊഴിവാക്കിനുള്ള താൽക്കാലിക സംവിധാനം ഒരുക്കുമെന്ന് പോലീസ് സ്പെഷ്യൽ ഓഫീസർ ജി .ജയദേവ് പറഞ്ഞു.

സന്നിധാനത്ത് മാലിന്യ സംസ്കരണം ഫലപ്രദമായ രീതിയിലാണ് നടപ്പിലാക്കുന്നത് .ഇൻസിനറേറ്ററുകൾ ഉപയോഗിച്ച് മാലിന്യങ്ങളെ വളരെ ഉയർന്ന താപനിലയിൽ കത്തിച്ച് ചാരമാക്കുന്ന പ്രവർത്തനം സജീവമാണ്.  57 പേരാണ് ഇതിനായി പ്രവർത്തിച്ചു വരുന്നത് .എന്നാൽ മാലിന്യങ്ങൾ തരം തിരിക്കാത്ത നിലയിൽ ഇവിടെ എത്തിക്കുന്നത് ഒഴിവാക്കണം.

ഭക്ഷണ അവശിഷ്ടം കൈകാര്യം ചെയ്യുന്നതിൽ കടകൾക്കു കർശന നിർദ്ദേശം നൽകിയതായും പ്ലാസ്റ്റിക് വേർതിരിച്ചു നൽകാൻ നടപടികൾ സ്വീകരിക്കുമെന്നും  ദേവസ്വം ലെയ്‌സൺ ഓഫീസർ പറഞ്ഞു. ഭസ്മക്കുളത്തിലെ വെള്ളത്തിൽ ഉള്ള കോളിഫോം ബാക്ടീരിയ അഭികാമ്യമായ അളവിലാണ്. അഞ്ചു ദിവസത്തിലൊരിക്കൽ ഭസ്മക്കുളത്തിലെ ജലം മാറ്റുന്ന പ്രക്രിയ തുടരുന്നുണ്ടന്നും ദേവസ്വം പ്രതിനിധി അറിയിച്ചു.

പഴകിയ ഭക്ഷണങ്ങൾ വിൽക്കുന്നവർക്കെതിരെയും കൃത്യമായ അളവിലും അംഗീകരിച്ച വിലയിലും ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും. നിർദ്ദേശിത അളവിൽ കുറച്ച് ചായ ഉൾപ്പടെയുള്ള പാനീയങ്ങൾ വിൽക്കുന്ന കടകൾക്ക് താക്കീത് നൽകുമെന്നും ലീഗൽ മെട്രോളജി വിഭാഗം അറിയിച്ചു.

ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ ഡി എം  ദിലീപ് കെ .കൈനിക്കര അധ്യക്ഷനായി. പൊലീസ് സ്പെഷ്യൽ ഓഫീസർ വി .ജയദേവ് ,ശ്രീകുമാർ ,ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ പി എസ്  ശാന്തകുമാർ ,ഡ്യൂട്ടി മജിസ്‌ട്രേറ്റ് എം ബിബിൻകുമാർ ,വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരുമുടിക്കെട്ടിൽ നിന്നും കർപ്പൂരം, ചന്ദനത്തിരി, പനിനീര്  ഒഴിവാക്കാൻ  ദേവസ്വം ബോർഡ്  നിർദേശം

ശബരിമല :  തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ നിന്നും കർപ്പൂരം, ചന്ദനത്തിരി, പനിനീര് എന്നിവ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്  നിർദേശം. തന്ത്രി കണ്ഠരര് രാജീവരരുടെ അഭിപ്രായം പരിഗണിച്ചാണ്  ബോർഡ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഭക്തർ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  (നാളെ) നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും.  ഉച്ചയ്ക്ക് 2ന് അഭിഷേകവും, വൈകിട്ട്  4.30 ന്  അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ...
- Advertisment -

Most Popular

- Advertisement -