Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജില്ലയിൽ ഹോം...

ജില്ലയിൽ ഹോം വോട്ടിംഗിന് തുടക്കമായി

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോം വോട്ടിംഗ്  ആരംഭിച്ചു. ജില്ലയിൽ 111 ടീമുകളെയാണ്  തിങ്കളാഴ്ച ഹോം വോട്ടിംഗിനായി നിയോഗിച്ചിരുന്നത്. രാവിലെ എട്ട് മണി മുതൽ ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.

വോട്ടിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കി സുരക്ഷിതമായ രീതിയിലാണ് വോട്ടെടുപ്പ് നടത്തുക. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോ ഗ്രാഫർ എന്നിവരടങ്ങിയ സംഘമാണ് ഹോം വോട്ടിംഗിന് എത്തുക.

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും (എ വി എസ് സി), ഭിന്നശേഷിക്കാരായ വോട്ടർമാർക്കുമാണ് ( എ വി പി ഡി ) വീടുകളിൽ വോട്ട് ചെയ്യാൻ (ഹോം വോട്ടിംഗ്) സൗകര്യമൊരിക്കിയിരിക്കുന്നത്.

നിലവിൽ വോട്ടർ പട്ടികയിൽ 85 വയസിന് മുകളിൽ പ്രായമായവർ,
ഭിന്നശേഷിക്കാർ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഫോം 12 ഡി പൂരിപ്പിച്ച്  ബന്ധപ്പെട്ട വരണാധികാരികൾക്ക് സമർപ്പിച്ചവർക്കാണ് ഹോം വോട്ടിംഗിനുള്ള പോസ്റ്റൽ ബാലറ്റ് ലഭിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു

കണ്ണൂർ : കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു.പൊക്കുണ്ടിൽ സലഫി മസ്ജീദിന് അടുത്ത് ജാബിർ- മുബഷീറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. കിണറിനു സമീപത്തുനിന്ന് കുളിപ്പിക്കുന്നതിനിടെ കുട്ടി...

ന്യൂയോർക്കിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം : മുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു നീക്കി

ന്യൂയോർക് : ന്യൂയോർക്കിലെ സർവകലാശാലകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയ 300-ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാൾ പൊലീസ് ഒഴിപ്പിച്ചു.കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളേജ് കാമ്പസുകളിലും...
- Advertisment -

Most Popular

- Advertisement -