Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsനവകേരളം സിറ്റിസണ്‍...

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന് പത്തനംതിട്ട ‘ജില്ലയില്‍ തുടക്കമായി

പത്തനംതിട്ട: സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയുള്ള നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിക്ക്  പത്തനംതിട്ട ജില്ലയില്‍ തുടക്കമായി.  പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വിവരശേഖരണം തുടങ്ങി.

ഓര്‍ത്തഡോക്സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ഭവനം സന്ദര്‍ശിച്ചാണ് ജില്ലയില്‍ പരിപാടി ആരംഭിച്ചത്. സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം ജില്ലാസമിതി അംഗങ്ങളായ ആര്‍ അജിത് കുമാര്‍, എസ് ആദില എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും അദ്ദേഹത്തിന് കൈമാറി. തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പദ്ധതി ലക്ഷ്യം വിശദീകരിച്ചു. 

സാധാരണ ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും ഏതൊക്കെ മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നതും മനസിലാക്കി കൃത്യമായി രേഖപ്പെടുത്തി സര്‍ക്കാരില്‍ എത്തിച്ച് നടപ്പാക്കുന്നതിനുള്ള പരിശ്രമം അഭിനന്ദനാര്‍ഹമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പദ്ധതികള്‍ ജനങ്ങളില്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് മനസിലാക്കുന്നതിനും രാഷ്ട്രനിര്‍മിതിക്കായി പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതിനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സംവിധായകരായ  ബ്ലസി, ഡോ. ബിജു കുമാര്‍, യുവസംരഭകനും അജയ് ഹാച്ചറീസ് മാനേജിംഗ് ഡയറക്ടറുമായ ഡോ. പി വി ജയന്‍, സാഹിത്യകാരനായ കൈപ്പട്ടൂര്‍ തങ്കച്ചന്‍,  പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വിനോദ് കെ രാജ്, റിഥംസ് സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് പത്തനംതിട്ട ഡയറക്ടര്‍ അഡ്വ. രാഗം അനൂപ്,  ഹൈക്കോടതി അഭിഭാഷക അഡ്വ. എസ് ശ്രീദേവി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുമായി ആദ്യ ദിവസം സന്നദ്ധ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിച്ചു.

ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുവാനും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം ആരായുവാനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസിലാക്കി ആസൂത്രണം നടത്തുവാനും അഭിപ്രായം സമാഹരിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി 28 വരെയാണ് സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുക.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

“ഹെൽത്തി കേരള” ആരോഗ്യ സന്ദേശ യാത്ര: മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : 'ഹെൽത്തി കേരള' ആരോഗ്യ സന്ദേശയാത്രയ്ക്ക് റിപ്പബ്ലിക് ദിനത്തിൽ പത്തനംതിട്ട ജില്ലയിൽ തുടക്കമായി. ആരോഗ്യ സന്ദേശ ബോധവൽക്കരണ യാത്ര ഫ്ലാഗ് ഓഫ് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ...

ആറന്മുള വള്ളംകളി: എ ബാച്ചിൽ മേലുകരയ്ക്ക് മന്നം ട്രോഫി, ബി ബാച്ചിൽ ഹാട്രിക് വിജയവുമായി കോറ്റത്തൂർ-  കൈതക്കോടി

ആറന്മുള: ആവേശം പാരമ്യത്തിലെത്തിയ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ കോറ്റത്തൂർ-  കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി സ്വന്തമാക്കി. ഫോട്ടോ ഫിനിഷിംഗും അത്യാധുനിക ലേസർ സാങ്കേതികവിദ്യയും പരിശോധിച്ചാണ്...
- Advertisment -

Most Popular

- Advertisement -