Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ് സി...

പിഎസ് സി പ്രായപരിധി വർധിപ്പിച്ചു: 40 വയസ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.

പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ് വരെ മാത്രമാണ് അപേക്ഷിക്കാനാവുക. ഇതാണ് നാലുവര്‍ഷം കൂട്ടി 40 വയസാക്കിയത്. ആനുപാതികമായി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളുടെയും പ്രായപരിധിയും വർധിപ്പിച്ചു.

നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാവും. മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാനാവും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല പന്തൽ കാൽനാട്ടു കർമ്മം

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തൊടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. കാൽനാട്ടു കർമ്മം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നിർവ്വഹിച്ചു.       ചക്കുളത്തുകാവിലെ പ്രസിദ്ധമായ...

കക്കൂസ് മാലിന്യം തള്ളിയ ടാങ്കറും അകമ്പടി വന്ന ജീപ്പും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ

അടൂർ : കടമ്പനാട് കല്ലുവിളേത്ത് മുടിപ്പുര റോഡിൽ അവഞ്ഞിയിൽ ഏലായിലും റോഡിനോട്  ചേർന്നുള്ള ചാലിലും  കക്കൂസ് മാലിന്യം നിക്ഷേപിച്ച  ടാങ്കർ ലോറിയും അകമ്പടി വന്ന ജീപ്പും ഏനാത്ത് പോലീസ് പിടികൂടി. ടാങ്കർ ഡ്രൈവർ ചാരുംമൂട്...
- Advertisment -

Most Popular

- Advertisement -