Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalസെക്കന്തരാബാദിലെ സൈനിക...

സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് എ.കെ. 47 അടക്കം ആയുധങ്ങളും വെടിക്കോപ്പുകളും മോഷണം പോയി

ഹൈദരാബാദ് : അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ വൻ സുരക്ഷാവീഴ്ച.നാല് അത്യാധുനിക എ.കെ. 47 ഉൾപ്പെടെ തോക്കുകളും വെടിക്കോപ്പുകളും സൈനികായുധങ്ങളും മോഷണംപോയതായാണ് റിപ്പോർട്ട്. ഇതിനുപുറമേ രാത്രി കാഴ്ച സാധ്യമാക്കുന്ന ബൈനോക്കുലർ, 1,800 ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടമായി .

ഞായറാഴ്ച രാത്രിയാണ് ആയുധങ്ങൾ കാണാതായ വിവരം സൈനിക ഉദ്യോഗസ്ഥർ അറിഞ്ഞത്. മോഷണം പോയ ആയുധങ്ങൾക്കു വിപണിയിൽ ഏകദേശം 15 ലക്ഷം രൂപയോളം വിലവരും. ഏതു സമയത്താണ് കവർച്ച നടന്നതെന്ന കാര്യം വ്യക്തമല്ല.അതീവ സുരക്ഷാ മേഖലയിൽ നടന്ന ആയുധമോഷണം വൻ ആശങ്കയാണ് ഉയർത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനം നവംബർ 10 ന്

ആറന്മുള : സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ)യുടെ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 10 ന്  ആറുന്മുള ഒന്തേക്കാട് - പാറടയിൽ നടക്കും. പൈതൃക കലാ ഗവേഷകനും കേരള...

ശക്തമായ മഴ : നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (19) 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നിവടങ്ങളിലാണ്‌ ഓറഞ്ച് അലർട്ട് ഉള്ളത് .ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -