Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിൽ...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനത്തിനെനെത്തി

പത്തനംതിട്ട : ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തി.പാർട്ടി പ്രവർത്തകരോ മറ്റുള്ളവരോ വിവരം അറിഞ്ഞിരുന്നില്ല. നട തുറന്നപ്പോൾ നിർമാല്യ ദർശനം നടത്തിയ അദ്ദേഹം ഉഷ:പൂജയും കണ്ടു തൊഴുത ശേഷമാണ് മലയിറങ്ങിയത്.

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇത്തവണ ഒരു ദിവസം മാത്രമാണ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത്. സഭയിൽ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം രാജിവെച്ച എംഎൽഎ ഇപ്പോൾ ലൈംഗികാതിക്രമ പരാതിയിൽ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം നേരിടുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം നൽകി മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി

തിരുവനന്തപുരം: സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം പകർന്ന്  നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത്  ക്രിസ്മസ് വിരുന്നൊരുക്കി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ജനപ്രതിനിധികളുമുൾപ്പടെ നിരവധിപേർ വിരുന്നിൽ പങ്കെടുത്തു. ഹയാത്ത് റീജൻസിയിൽ നടന്ന വിരുന്നിൽ കർദിനാൾ...

ഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിം​ഗ് ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഇസ്രോ

ബെംഗളൂരു : സ്പേഡെക്സ് ദൗത്യത്തിന്റെ ഭാ​ഗമായി ഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിം​ഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ.രണ്ട് ഉപ​ഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിം​ഗും അവയെ വേർപ്പെടുത്തുന്ന അൺ‌ഡോക്കിം​ഗും ചേർന്നതാണ് ഇസ്രോയുടെ സ്പേസ് ഡോക്കിം​ഗ് പരീക്ഷണ ദൗത്യമായ...
- Advertisment -

Most Popular

- Advertisement -