Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ്...

മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം : തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആര്‍എ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

കേരളത്തിൽ നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ ചോര്‍ത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ സൂക്ഷിക്കാറില്ല.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കെഎസ്‌ഐടിഎം ഒരുക്കിയ വാട്‌സാപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത്. എല്ലാവരുടെയും പേര് പറഞ്ഞു കൊണ്ടായിരുന്നു സന്ദേശം.

എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുള്ളതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 21ന് രാവിലെയാണ് ജീവനക്കാരെ പേരെടുത്ത് പറഞ്ഞ് സന്ദേശമെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല വിമാനത്താവളം : കൊടുമണ്ണിലെ പഠനത്തിനെ ആക്ഷൻ കമ്മറ്റി സ്വാഗതം ചെയ്തു

പത്തനംതിട്ട : നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് ജില്ലയിൽ കൊടുമണ്ണിലെ പ്ലാന്റേഷൻ കോർപറേഷന്റ സ്ഥലം കൂടി സാമൂഹിക ആഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നുള്ള ഹൈക്കോടതി വിധിയെ ശബരി സാംസ്കാരിക സമിതി (പത്തനംതിട്ട  കൊടുമൺ ശബരി വിമാനത്താവള...

മഹാകുംഭമേളക്ക് ഇന്ന് തുടക്കം

ലക്‌നൗ : മഹാകുംഭമേളക്ക് ഇന്ന് തുടക്കം. കുംഭമേളയിലെ പുണ്യസ്‌നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് .ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം തുടങ്ങും.ജനുവരി...
- Advertisment -

Most Popular

- Advertisement -