തിരുവല്ല: വളഞ്ഞവട്ടം തിരു:ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും നടന്നു. പൊങ്കാലയുടെ ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ലാ താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ കുമാർ നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
തുടർന്ന് സോപാന സംഗീതം, കലശാഭിഷേകത്തോട് കൂടി വിശേഷാൽ ഉച്ചപൂജ, ഉപദേവതമാർക്കുള്ള ഒറ്റ കലശാഭിഷേകം, വിശേഷാൽ നിവേദ്യവും ഭഗവതിയെ തങ്കജീവിതയിൽ പുറത്തേക്ക് എഴുന്നള്ളിച്ചു. ശേഷം മകം സദ്യയും നടന്നു.
വൈകിട്ട് വിശേഷാൽ ദീപാരാധന,അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പും സേവക്കുമായി തങ്കജീവിതയിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിപ്പും,അകത്