Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്...

ശബരിമല മകരവിളക്ക് 14ന് : തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പന്തളം : ശബരിമല മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായിട്ടുള്ള  ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍  ക്ഷേത്രത്തില്‍ നിന്നും ഇന്ന് പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക.

ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും. 26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും.

ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച്‌ തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും. 21ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തി ദര്‍ശനം ഉച്ചക്ക് 1.30ക്ക് ആരംഭിച്ച്‌ രാത്രി 2 മണി വരെ ഉണ്ടാകും. 22 ന് ആറന്മുള കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം ഉണ്ടാകും. 23 ന് രാവിലെ 8 മണിയോടുകൂടി പന്തളത്ത് എത്തുന്ന ഘോഷയാത്രാ സംഘത്തിന് ഗംഭീര സ്വീകരണം ഉണ്ടായിരിക്കും. പന്തളത്ത് എത്തുന്ന തിരുവാഭരണം നേരെ കൊട്ടാരം സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ഇവിടെ ദര്‍ശനം ഉണ്ടാകില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 01/06/2024 Karunya KR 656

1st Prize Rs.80,00,000/- KE 915949 (THIRUVANANTHAPURAM) Consolation Prize Rs.8,000/- KA 915949KB 915949KC 915949KD 915949KF 915949KG 915949KH 915949KJ 915949KK915949KL 915949KM 915949 2nd Prize Rs.5,00,000/- KJ 971170 (GURUVAYOOR) 3rd Prize Rs.100,000/-  1)...

ബിലീവേഴ്‌സ്  ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയെ തെരഞ്ഞെടുത്തു

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രാപൊലീത്തയെ തെരഞ്ഞെടുത്തു. തിരുവല്ല സഭ ആസ്ഥാനത്തു ഇന്ന് രാവിലെ കൂടിയ സിനഡിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. ചെന്നൈ...
- Advertisment -

Most Popular

- Advertisement -