Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഉത്സവം...

മകരവിളക്ക് ഉത്സവം : പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍  വാഹനങ്ങളുടെ  പ്രവേശനം നിരോധിച്ചു

ശബരിമല: ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാഗതവും നിരോധിച്ചു. ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി ഉത്തരവായി.

ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവിധ പേരുകളിലെ സത്യപ്രതിജ്ഞ ; 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി ; വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ദേവി ദേവൻമാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം അസാധുവാണെന്നു ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്...

കെല്‍ട്രോണില്‍ പ്രവേശനം ആരംഭിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി. പരീക്ഷകള്‍ക്ക് യോഗ്യമായ വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ഡി.സി.എ, പി.ജി.ഡി.സി.എ, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു....
- Advertisment -

Most Popular

- Advertisement -