Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്...

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ടീം

ന്യൂഡൽഹി : ട്വന്റി 20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ടീം. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു .ടീം അംഗങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി ടി20 ലോകകപ്പിലെ വിജയം മുന്നോട്ടുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ ടീമിന് പ്രചോദനമാകുമെന്ന് പറഞ്ഞു. ചാമ്പ്യന്‍സ് എന്ന് എഴുതിയ പ്രത്യേക വിജയ ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഷ്ടമിരോഹിണി വള്ളസദ്യ നാളെ (ഞായർ )

ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ നാളെ നടക്കും. വള്ളസദ്യകളുടെ ഭാഗമായി ഭഗവാന്റെ ജന്മനാളായ ചിങ്ങമാസത്തിലെ രോഹിണിനാളിൽ 501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. 500ല്‍ പരം ആളുകൾ ഇതിനായി...

കെപിസിസി താത്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാന് സാധ്യത

തിരുവനന്തപുരം : കെപിസിസി താത്കാലിക അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കുമെന്ന് സൂചന .സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നീക്കം. നിലവിൽ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. ആന്‍റോ...
- Advertisment -

Most Popular

- Advertisement -