Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeHealthഎബോള :...

എബോള : ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO

കോംഗോയിലും ഉഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ തുടർന്ന് WHO ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .300-ലധികം ആളുകളിൽ രോഗബാധ സംശയിക്കുകയും 88 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

നിലവിലുള്ള രോഗവ്യാപനത്തിന് കാരണം അംഗീകൃത ചികിത്സകളോ വാക്സിനുകളോ ഇല്ലാത്ത, എബോള രോഗത്തിന്റെ അപൂർവ്വമായ ഒരു വകഭേദമായ ബുണ്ടിബുഗ്യോ വൈറസാണ്.എന്നാൽ ഇതൊരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ആയിട്ടില്ലാത്തതിനാൽ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ല .

ഓർത്തോബോലവൈറസ് ജനുസ്സിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ ഒരു പകർച്ചവ്യാധിയാണ് എബോള വൈറസ്.ഇതൊരു മൃഗജന്യ രോഗമാണ്. മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത ക്ഷീണം, അസ്വസ്ഥത, പേശി വേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.1976-ൽ കോംഗോയിൽ എബോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടലില്‍ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം

കൊല്ലം: ഒറ്റ രാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് കടലില്‍ കാണാതായ ഗൗതമിനായുള്ള തെരച്ചിലിന് സഹായമേകി മാതാ അമൃതാനന്ദമയി മഠം. കൊല്ലം അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമേകി അടിയന്തരമായി ഹെലിപാഡ്...

വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാം

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ പുനഃസ്ഥാപിച്ചു. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ഈ സേവനം ലഭിച്ചിരുന്നില്ല. വെബ്‌സൈറ്റിലെ വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍...
- Advertisment -

Most Popular

- Advertisement -