Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeHealthഗര്‍ഭാശയഗള കാന്‍സര്‍...

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: എച്ച് പി വി വാക്‌സിനേഷന്‍ കാമ്പയിന്‍ മെയ് 31 വരെ

പത്തനംതിട്ട : ജില്ലയില്‍ 14 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വൈയ്ക്കല്‍ കാന്‍സര്‍ ) പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി വാക്‌സിന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി നല്‍കുന്നു. ജില്ലയില്‍ ഇതുവരെ 14 -15 വയസിന് ഇടയിലുള്ള 4880 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. മെയ് 31ന് കാമ്പയിന്‍ അവസാനിക്കുന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ക്യാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇതു തടയുന്നതില്‍ എച്ച്പി വി വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണ്. മിക്ക എച്ച്.പി. വി അണുബാധകളും ലക്ഷണമില്ലാത്തവയും സ്വയമേവ പരിഹരിക്കപ്പെടുന്നതാണെങ്കിലും തുടര്‍ച്ചയായ അണുബാധ ഗര്‍ഭാശയഗള കാന്‍സറിലേക്ക് നയിക്കാം. എച്ച്പി വി ആണുബാധ ഗര്‍ഭാശയഗള ക്യാന്‍സറിന് പുറമേ ഏനല്‍ കാന്‍സര്‍ ഓറൊഫാരിഞ്ജല്‍ കാന്‍സര്‍, വള്‍വാര്‍, വജൈനല്‍, പെനൈല്‍ കാന്‍സറുകള്‍ക്കും കാരണമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീഡിയോ വിവാദം :കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്:വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്.അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ കെ.കെ ശൈലജ ഉയർത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്ന്ആവശ്യപ്പെട്ടാണ് ഷാഫിയുടെ നോട്ടീസ്. 24...

മണ്ഡലകാല തീർഥാടനം : ഏതുസാഹചര്യങ്ങളെയും നേരിടാൻ സദാ സജ്ജം – എൻ.ഡി.ആർ.എഫ്

ശബരിമല: പ്രകൃതിക്ഷോഭമടക്കം ഏതു പ്രതികൂലസാഹചര്യങ്ങളെ നേരിടാനും അടിയന്തരസാഹചര്യങ്ങളിൽ തീർഥാടകർക്ക് സഹായമേകാനും ദേശീയദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) പമ്പയിലും സന്നിധാനത്തും  സജ്ജം. എൻ.ഡി.ആർ.എഫ്. ചെന്നൈ ആരക്കോണം നാലാം ബറ്റാലിയനിൽനിന്നുള്ള 79 പേരടങ്ങിയ സംഘമാണ് ശബരിമലയിലുള്ളത്. ടീം കമാൻഡർ...
- Advertisment -

Most Popular

- Advertisement -