Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഡിസിസി ട്രഷററുടെ...

ഡിസിസി ട്രഷററുടെ ആത്മഹത്യ : ഐ.സി. ബാലകൃഷ്ണൻ എം എൽ എ യെ അറസ്‌റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഐ. സി ബാലകൃഷ്ണന്റെ വീട്ടിലടക്കം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. കേസിൽ രണ്ട് കോൺ​ഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പദയാത്ര നടത്തി

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് മന്നം സമാധിയിലേക്ക് പദയാത്ര നടത്തി. ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രി ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിച്ചു. യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള,...

ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് സീൽ ചെയ്തു

തിരുവനന്തപുരം : ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. സ്‌കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തത്....
- Advertisment -

Most Popular

- Advertisement -