Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiനിമിഷപ്രിയയുടെ വധശിക്ഷ...

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

ന്യൂഡൽഹി : മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു.നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നൽകുകയായിരുന്നു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട് .

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്‌. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ യെമെന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി പണിമുടക്ക് പിൻവലിച്ചു : നിരക്കുകൾ വർധിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. അടുത്തവർഷം ജനുവരി ഒന്ന് മുതൽ ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിക്കും .ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ...

അസമിൽ വ്യോമസേന വിമാനം തകർന്ന് വീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

ദിസ്പൂർ : അസമിൽ വ്യോമസേന വിമാനം തകർന്ന് വീണ് അഞ്ച് വ്യോമസേന സൈനികർ വീരമൃത്യു വരിച്ചു.ജോർഹട്ടിലെ റൗരിയ വ്യോമതാവളത്തിലാണ് AN-32 എന്ന ട്രാൻസ്പോർട്ട് വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നുവീണത്. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്‌,...
- Advertisment -

Most Popular

- Advertisement -