കോഴിക്കോട്:തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്.കലാപാഹ്വാനം, ജനപ്രാതിനിധ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.
എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം പളളിയും ക്രിസ്ത്യൻ പളളിയും ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു ഷമയുടെ വാക്കുകൾ. ഇതിനെതിരെ തിരുവനന്തപുരം സ്വദേശി അരുൺജിത്താണ് പരാതി നൽകിയത്.പ്രസംഗത്തിന്റെ വീഡിയോ ഇവർ എക്‌സിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു .