Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകൊടും ചൂട്...

കൊടും ചൂട് തുടരുന്നു: പാലക്കാട് ചൂട് 41.1 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പുനലൂരാണ് രണ്ടാമത്. അവിടെ 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്നലെ 39.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പാലക്കാട് രേഖപ്പെടുത്തിയ താപനില. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം വ്യാഴാഴ്ച വരെ ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുെമെന്നും, അതിൽ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ്  മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ...

Kerala Lottery Results : 26-07-2026 Samrudhi SM-65

1st Prize Rs.1,00,00,000/- MB 383014 (MALAPPURAM) Consolation Prize Rs.5,000/- MA 383014 MC 383014 MD 383014 ME 383014 MF 383014 MG 383014 MH 383014 MJ 383014 MK 383014 ML 383014 MM 383014 2nd Prize Rs.25,00,000/- MJ 550609 (MALAPPURAM) 3rd...
- Advertisment -

Most Popular

- Advertisement -