Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsപതിനഞ്ചുകാരിയെ ബലാൽസംഗം...

പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ 19 കാരൻ പിടിയിൽ

പത്തനംതിട്ട : സാമൂഹികമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെടുകയും  തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പോലീസ് പിടിയിൽ.

കോട്ടയം ഉദയനാപുരം വൈക്കം പ്രയാർ ദിലീപ് ഭവനിൽ അമൽ കൃഷ്ണനെ (19) ആണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരിയിൽ സ്നാപ്പ് ചാറ്റ് വഴി  പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, കുട്ടിയുടെ സ്കൂളിലും മറ്റും വെച്ച് നേരിൽ കാണുകയും,  മാർച്ച് 23ന് ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയുടെ മുറിയിൽ വച്ച് ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ബലമായി ലൈംഗിക പീഡനത്തിന് വിധേയയാക്കി.

പിന്നീട്  പ്രതിയുടെ കോട്ടയത്തുള്ള വീട്ടിൽ വച്ചും പീഡിപ്പിച്ചു. സംഭവത്തെപ്പറ്റി പത്തനംതിട്ട ശിശുക്ഷേമസമിതിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ് സി പി ഓ എ വി സുജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.  എസ് ഐ സതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ കെ അജിത് കുമാർ അന്വേഷണം ഏറ്റെടുത്തു പ്രാഥമിക നടപടികൾ കൈകൊണ്ടു. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, പ്രതിക്കായുള്ള അന്വേഷണം ഊർജ്ജമാക്കിയ പോലീസ്  ഇയാളുടെ വീടിന്റെ സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ  എസ് ഐ കുരുവിള സക്കറിയാ, സിപിഓമാരായ രഞ്ജു കൃഷ്ണൻ, അഖിൽ എന്നിവരുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

​തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം: കായിക വകുപ്പ് മന്ത്രി നവംബർ 4-ന് സ്റ്റേഡിയം സന്ദർശിക്കും

​തിരുവല്ല : തിരുവല്ലയിലെ ജനങ്ങളുടെയും കായികപ്രേമികളുടെയും ദീർഘകാല സ്വപ്നമായ പബ്ലിക് സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗതയേകാൻ കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നവംബർ 4-ന് (ബുധൻ) സ്റ്റേഡിയം സന്ദർശിക്കുന്നു. ഉച്ചയ്ക്ക്...

സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ...
- Advertisment -

Most Popular

- Advertisement -