Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പിൾ മരുന്നുകൾ...

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം : സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂർ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഡോക്ടേഴ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി.

ഫിസിഷ്യൻസ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും അമിത വില ഈടാക്കി വിൽപന നടത്തിയതായും കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ മരുന്നുകളും രേഖകളും വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

രഹസ്യ വിവരത്തെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടന്നത്. ഫിസിഷ്യൻസ് സാമ്പിൾ വിൽപന നടത്തുന്നവർക്കെതിരെയും മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കേണ്ടതാണ്ടോ(ടോൾ ഫ്രീ നമ്പർ 1800 425 3182)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപിന് തിരിച്ചടി : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക് : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട...

കെ. സി. മാമ്മൻ മാപ്പിള ട്രോഫി പമ്പാ ജലമേള നാളെ

നീരേറ്റുപുറം: നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നാളെ (13/09/26)ഉച്ചയ്ക്ക് 2ന് കെ. സി. മാമ്മൻ മാപ്പിള ട്രോഫി പമ്പാ ജലമേള നടക്കും. കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളും പ്രമുഖ ടീമുകളും അണിനിരക്കുന്ന മത്സരത്തിൽ...
- Advertisment -

Most Popular

- Advertisement -