Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടിക്കേസ് :...

മാസപ്പടിക്കേസ് : സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ

കൊച്ചി : മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും.ഒൻപത് പേരോട് ഇന്ന് ഹാജരാകാനാണ് ഇ‍ഡി നിർദ്ദേശം നൽകിയിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങൾ. ഇവരുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു. ഇനി ഇ‍ഡി റിപ്പോർട്ടിൽ വിജിലൻസ് കേസെടുക്കണമെന്ന നിർദ്ദേശത്തിൽ സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും നടപടി.

എന്നാൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യുന്നത് കൂടിയാലോചനകൾക്ക് ശേഷമായിരിക്കും. ആദ്യം നൽകിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാൽ, ഇനി കൂടുതൽ ശ്രദ്ധയോടെയാവും ഇഡിയുടെ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതെന്നും, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാനെന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും...

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു: നാളെ കൊടിയേറും

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റിനു മുന്നോടിയായി കൊടിക്കൂറയുടെയും കൊടിക്കയറിൻ്റെയും സമർപ്പണം നടന്നു. നാളെ വൈകിട്ട് ഏഴിനു തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ ഉത്സവത്തിനു കൊടിയേറും. എട്ടിനു സമ്മേളനം മന്ത്രി...
- Advertisment -

Most Popular

- Advertisement -