Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാൾ പ്രളയം...

നേപ്പാൾ പ്രളയം : 9 ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

കഠ്മണ്ഡു : നേപ്പാൾ പ്രളയത്തിന്റെ 9 ദിവസങ്ങൾക്കുശേഷം ത്രിശൂലി 3A ഹൈഡ്രോപവര്‍ സ്റ്റേഷന്റെ തുരങ്കാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. പവര്‍സ്റ്റേഷനിലെ മെക്കാനിക്കല്‍ ഫോര്‍മാനായിരുന്ന സഞ്ജയ് ഷാ, സൂപ്പര്‍വൈസര്‍ കബീര്‍ മഹാരാജന്‍ എന്നിവരാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്

നിരവധിപ്പേരുടെ ഞരക്കങ്ങള്‍ തുരങ്കത്തില്‍ നിന്ന് കേള്‍ക്കാനായെന്നും കൂടുതല്‍ പേരെ രക്ഷപെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.ഓഗസ്റ്റ് 26നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ത്രിശൂലി 3 A യിലുണ്ടായിരുന്നവരില്‍ 40 പേരെയാണ് കാണാതായത്.നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്

കോട്ടയം : പാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3 തിയതികളിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്സ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ – ICAMF 2025 നടക്കും. ഡിപ്പാർട്ട്മെൻ്റ് ഓഫ്...

ഭഗവദ് ഗീതയില്‍ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേല്‍ എഫ്.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി,ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ്...
- Advertisment -

Most Popular

- Advertisement -