Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഉത്സവം...

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം.അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.

ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും സന്നിധാനത്തേക്കുള്ള വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകി .പുഷ്പക്, പരിമള്‍ എന്നി കപ്പലുകൾക്കാണ് കടലിടുക്കിലൂടെ സുരക്ഷിതമായി പോകാൻ ഇറാന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്...

കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവം; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നാര്‍ : വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോതമംഗലം സ്വദേശി രാജേഷിനെയാണ് സസ്‌പെന്‍ഡുചെയ്തത്. ചൊവ്വാഴ്ചയാണ് ബസിന്റെ മുകള്‍നിലയില്‍ മുന്‍വശത്തെ ചില്ലുപൊട്ടിയത്. ഗാരേജിലേക്ക്...
- Advertisment -

Most Popular

- Advertisement -