Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസത്തിലൂടെ നന്മയുടെ...

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

തിരുവല്ല: വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്ന്  ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ പറഞ്ഞു.
വൈ.എം.സി.എ തിരുവല്ല  സബ് റീജൺ ആവിഷ്ക്കരിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ വിദ്യാവെളിച്ചം പദ്ധതി ഉദ്ഘാടനം എംജിഎം സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബ് – റീജൺ  ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

സ്കൂൾ കോർഡിനേറ്റർ ഫാ. സി. വി ഉമ്മൻ പി.ടി.എ പ്രസിഡൻ്റ് ഫാ. ജേക്കബ് ടി. എബ്രഹാം, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, പ്രിൻസിപ്പൽ പി.കെ തോമസ്, ഹെഡ്മിസ്ട്രസ് ലാലി മാത്യു, ഹെഡ്മാസ്റ്റർ ഷിജോ ബേബി, സ്കൂൾ ഗവേണിംഗ് ബോർഡംഗം സജി മാമ്പ്രക്കുഴി, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് റീജൺ  ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, എം.ബി നൈനാൻ, കെ.സി മാത്യു, ലിനോജ് ചാക്കോ, സബ് റീജൺ വൈസ് ചെയർമാന്മാരായ തോമസ് വി. ജോൺ, നിധിൻ കടവിൽ, കുര്യൻ ചെറിയാൻ, റോയി വർഗീസ്, ഉമ്മൻ വർഗീസ്, ഫിനഹാസ് കുറിയാകോസ്, വിപിൻ കാർത്തിക് എന്നിവർ പ്രസംഗിച്ചു.

കുവൈറ്റിൽ നടന്ന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:  ‌മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21) ന്റെ മൃതദേഹം ആണ് കിട്ടിയത്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന്...

മണിമലയാറ്റിൽ യുവാവ് മുങ്ങിമരിച്ചു

മല്ലപ്പള്ളി: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. വായ്പൂര് പുത്തൻപുരയ്ക്കൽ അനിൽകുമാറിന്റെയും രാജിയുടെയും മകൻ അഖിൽ (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ വായ്പൂര് അപ്പക്കോട്ട് കടവിൽനിന്നാണ് അഖിലിനെ...
- Advertisment -

Most Popular

- Advertisement -