Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNews'മീറ്റര്‍ ഇട്ടില്ലെങ്കില്‍...

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ : സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കും.ഗതാ​ഗത മന്ത്രിയുമായി സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ ഈ മാസം 18ന് നടത്താനിരുന്ന പണിമുടക്കു പിന്‍വലിക്കും.

ഈ മാസം ഒന്നു മുതല്‍ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പുറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിബന്ധന .നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവിഴ ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെമ്പിള്‍ ഗേറ്റ്) ഏപ്രില്‍ നാലിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍...

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും  ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി. പിഴത്തുക യുവതിക്ക്...
- Advertisment -

Most Popular

- Advertisement -