Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeEducationഎം.സി.എ പ്രവേശനം

എം.സി.എ പ്രവേശനം

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടതായിവരും.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി മെയ് 03 മുതൽ ജൂൺ 2 വരെ അപേക്ഷാ ഫീസ് അടക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 2024 ജൂൺ 3 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ്...

പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

മലപ്പുറം : തിരൂരിൽ ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -