Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ : പദ്ധതി മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും പ്രവർത്തനോദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ, ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.

വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്‌സ് എന്ന് പേരിട്ട പദ്ധതിയിലൂടെ യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ് ബസ് സ്റ്റാൻഡുകളിലാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. 93 കെഎസ്ആർടിസി ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കും. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ആർടിസി ടെർമിനലുകളിലെ ശുചിമുറിക്ക് സമീപമാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടാകും. 10 രൂപയാണ് വില. എച്ച്.എൽ.എല്ലിന്റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളുടെ പരിപാലനം കെഎസ്ആർടിസി നിർവഹിക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം:  കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും...

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ തുടക്കമായി

ആറന്മുള: പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുള ജില്ലാ റൈഫിൾ ക്ലബ്ബിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ  അബിൻ വർക്കി...
- Advertisment -

Most Popular

- Advertisement -