Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസഹകരണവകുപ്പ് -കൺസ്യൂമർഫെഡ്...

സഹകരണവകുപ്പ് -കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരിൽ നടന്നു

കോട്ടയം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. 

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷ കാലയളവുകളിൽ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കൺസ്യൂമർഫെഡ്. സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ നൽകുന്നു.മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ഗുണമേന്മയേറിയ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുകയാണ് കൺസ്യൂമർ ഫെഡ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിയറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മയുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം: എന്‍ ഹരി

കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാനുളള 'ആത്മ'യുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ എന്‍ ഹരി ആവശ്യപ്പെട്ടു .പദ്ധതിയുടെ പത്തുശതമാനമെങ്കിലും...

മണ്ഡലകാലം: ശരണം വിളിച്ച് കയറൂ – ക്യൂ പാലിക്കൂ- പോലീസിന്റെ മൈക്രോഫോണ്‍ അനൗണ്‍സ്‌മെന്റ് സംവിധാനം

ശബരിമല: പതിനെട്ടാംപടി കയറി വരുന്ന അയ്യപ്പഭക്തരോട് ക്യൂ പാലിക്കാനും തിരക്കുണ്ടാകാതെ കയറിവരാനും നിര്‍ദേശം നല്‍കാനായി പോലീസിന് മൈക്രോഫോണ്‍ അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ശരണം വിളികള്‍ക്കിടയില്‍ നിര്‍ദേശങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാലും ഭക്തര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല....
- Advertisment -

Most Popular

- Advertisement -