Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsചുമതലയേറ്റു

ചുമതലയേറ്റു

തിരുവല്ല : വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് തിരുവല്ല , ചെങ്ങന്നൂർ താലൂക്ക് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 2 ൻ്റെ ഡിസ്ട്രിക്റ്റ് ഗവർണർ ആയി വെണ്ണിക്കുളം വൈസ്‌മെൻസ് ക്ലബ്ബംഗമായ ഡോ. സജി കുര്യൻ ചുമതലയേറ്റു. കവിയൂർ വൈദ്യൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ ഡിസ്ട്രിക് ഗവർണർ മാത്യു ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം റാന്നി എം.എൽ.എ പ്രമോദ് നാരായണൻ ഉൽഘാടനം ചെയ്തു.

റീജിയണൽ ഡയറക്ടർ സി.എ ഫ്രാൻസിസ് എബ്രഹാം ,ഡോ. സജി കുര്യൻ്റെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. എരിയ സെക്രട്ടറി അഡ്വ. ജേക്കബ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി .ഡിസ്ട്രിക് ന്യൂസ് ലെറ്റർ വൈസ് ബ്ലോഗ് എൽആർഡി ഡോ.വിനോദ് രാജ് പ്രകാശനം ചെയ്തു. മാമ്മൻ ഉമ്മൻ ഡയാലിസിസ് കിറ്റിൻ്റെ വിതരണം നടത്തി. ജോബി ജോഷുവ മെനറ്റ്സ് പ്രവർത്തനം ഉദ്ഘാടനം നിർവ്വഹിച്ചു , പ്രഫ: കെ. ജേക്കബ് , ജോൺ ഫിലിപ്പ്,അഡ്വ സിറിൾ ടി. ഈപ്പൻ, ജോജി.പി.തോമസ് , എബി ജേക്കബ് സുനിൽ മറ്റത്ത്, സനോജ് വർഗീസ് , തോമസ് ഈപ്പൻ ,എ ടി തോമസ് ,ഷൈജു വർഗീസ് , ശോബാ സജി ,ലയാ സി ചാക്കോ ,ഡോ. ദിയ മറിയം ജേക്കബ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുപ്‌വാരയിൽ സൈനികർക്ക് നേരെ ആക്രമണം : ഒരു സൈനികന് വീരമൃത്യു : തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീർ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മേജർ ഉൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം...

പെരിങ്ങര തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം

തിരുവല്ല : സംസ്ഥാന ദുരന്തനിവാരണ ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂർത്തീകരിച്ച തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് മാത്യു ടി തോമസ്...
- Advertisment -

Most Popular

- Advertisement -