Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsകേരള ക്ഷേത്രസംരക്ഷണ...

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ജില്ലാ വാർഷികം

തിരുവല്ല: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ജില്ലാ വാർഷികം തിരുവല്ല മണിപ്പുഴ ദേവീ ക്ഷേത്ര ആഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. അനുദിനം വർദ്ധിച്ചു വരുന്ന ഹൈന്ദവ വിശ്വാസ ധ്വംസനത്തിനെതിരെ ജാഗ്രത പാലിയ്ക്കാനും ക്ഷേത്രധിഷ്ഠിതമായ ജീവിത രീതി ഉൾക്കൊണ്ട് പ്രവർത്തിയ്ക്കാനും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.കെചന്ദ്രൻ , ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണൻ എസ്, ജില്ലാ സെക്രട്ടറി രാജൻ വാലാങ്കരാ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സമിതി അംഗം രാമചന്ദ്രൻ , നാഗപ്പൻ നായർ , ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ സന്തോഷ് കുമാർ , ജില്ലാ ട്രഷറാർ സലി കുമാർ, കൃഷ്ണകുമാർ , മാതൃ സമിതി ജില്ലാ കാര്യകർത്താക്കളായ പൊന്നമ്മ എസ് പിള്ള ശ്യമള ബി പിള്ള സംസ്ഥാന കാര്യകർത്താവ് സദാശിവൻ പിള്ള എന്നിവർ പങ്കെടുത്തു.

ഭാരവാഹികൾ – രക്ഷാധികാരി കെ ബി സദാശിവൻ പിള്ള, പ്രസിഡന്റ് എസ് ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റുമാർ കെ എൻ സന്തോഷ് കുമാർ, റ്റി എസ് മധുസൂദനൻ, സെക്രട്ടറി പി.കെ രാജൻ, ജോയിന്റ് സെക്രട്ടറി & ജില്ലാ സത്സംഗ പ്രമുഖ് ജി കൃഷ്ണകുമാർ, ട്രഷറർ സലികുമാർ, കമ്മറ്റിയംഗങ്ങൾ രാധാകൃഷ്ണൻ പൊടിയാടി, പ്രസന്നൻ ആഞ്ഞിലിത്താനം, ശ്യാമള നിരണം, പൊന്നമ്മ ബി പിള്ള പുറമറ്റം, മാതൃ സമിതി ജില്ലാ പ്രസിഡന്റ് അംബിക പൊടിയാടി, ജില്ലാ സെക്രട്ടറി ശോഭ റാണി പെരിങ്ങര

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്

പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ...

പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ : പി.പി. ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂര്‍ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. പി.പി. ദിവ്യ...
- Advertisment -

Most Popular

- Advertisement -